പുരൂരുട്ടാതിയും പുത്രലബ്ധിയും
കലത്തില്‍ വായിക്കുന്ന അമ്മയ്ക്ക്
കാഞ്ഞിരത്തിന്റെ ഇല തന്നെ പഥ്യം ..!
കലത്തില്‍ വായിക്കുന്ന അമ്മയ്ക്ക്
കാഞ്ഞിരത്തിന്റെ ഇല തന്നെ പഥ്യം ..!
വിറകു കൊള്ളി തേടിപ്പോയ അവരുടെ മകന്
ഇനിയും വീടണഞ്ഞില്ല
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കൈച്ചങ്ങല കുലുക്കി അവള് പറയും ....!
കുഞ്ഞുടുപ്പും പപ്പാസുമിട്ട്
പുഴക്കടവില്‍ ചെന്നിരിക്കാറുണ്ട്ടായിരുന്ന
അവളുടെ മകന്
അക്ഷരങ്ങള്‍ തെളിഞ്ഞത്
കുസൃതിക്കല്ലെറിഞ്ഞു
പുഴയുടെ പച്ച ഞരമ്പുകള്‍
പൊട്ടിച്ചപ്പോഴായിരുന്നു
പക്ഷെ -
പൊട്ടിയ ഞരമ്പിന്റെ ആഴങ്ങളറിയാന്‍
അവന് അവനെത്തന്നെ പുഴക്കെറിഞ്ഞു കൊടുത്തു
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കാല്ച്ചങ്ങല കുലുക്കി അവള് പറയും....
അന്തിക്കള്ളും ഒഴിഞ്ഞ കീശയുമായി
നടവരമ്പില്‍ കാലിടറി വീണ അവളുടെ കണവനെ
എത്ര തേച്ചിട്ടും കഴുകിയിട്ടും പോവാത്ത സര്‍പ്പ മുദ്രയോടെ
മണ്ണിനു വിട്ടുകൊടുത്തു
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
മലവും മൂത്രവും കട്ട പിടിച്ച
തുടകള്‍ ഇളക്കി
ഇനിയും വീടണഞ്ഞില്ല
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കൈച്ചങ്ങല കുലുക്കി അവള് പറയും ....!
കുഞ്ഞുടുപ്പും പപ്പാസുമിട്ട്
പുഴക്കടവില്‍ ചെന്നിരിക്കാറുണ്ട്ടായിരുന്ന
അവളുടെ മകന്
അക്ഷരങ്ങള്‍ തെളിഞ്ഞത്
കുസൃതിക്കല്ലെറിഞ്ഞു
പുഴയുടെ പച്ച ഞരമ്പുകള്‍
പൊട്ടിച്ചപ്പോഴായിരുന്നു
പക്ഷെ -
പൊട്ടിയ ഞരമ്പിന്റെ ആഴങ്ങളറിയാന്‍
അവന് അവനെത്തന്നെ പുഴക്കെറിഞ്ഞു കൊടുത്തു
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കാല്ച്ചങ്ങല കുലുക്കി അവള് പറയും....
അന്തിക്കള്ളും ഒഴിഞ്ഞ കീശയുമായി
നടവരമ്പില്‍ കാലിടറി വീണ അവളുടെ കണവനെ
എത്ര തേച്ചിട്ടും കഴുകിയിട്ടും പോവാത്ത സര്‍പ്പ മുദ്രയോടെ
മണ്ണിനു വിട്ടുകൊടുത്തു
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
മലവും മൂത്രവും കട്ട പിടിച്ച
തുടകള്‍ ഇളക്കി
അവള് പറയും .......!!
6 comments:
Ft´ Fdnªn« IÃpIÄ s]dp¡nt¸mífªXv? C\nbpw AXmhiyw ht¶¡mw. _lf§sfÃmw Ahkm\nçt¼mgpw Hcn¯ncn {]mWmt\msS Rmëw Pohnçìmhpw. kXyw Pbn¡s«... kXyw am{Xw..... \·IÄ t\êì....
not radable
മനോഹരമായ കവിത... ഞാന്‍ താങ്കളെ ആദ്യമായി വായിക്കുന്നത് റൈറ്റേഴ്സ് &രീടെര്ഴ്സ് കൂട്ടായ്മയില്‍ ആണ്..താങ്കളുടെ 'ഒറ്റയില തണലില്‍' .ഏറെ നാളായി..പിന്നീട് താങ്കളെ വായിക്കാന്‍ കഴിഞ്ഞില്ല..എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു രചനാ ശൈലിയാണ് അങ്ങയുടെ. ഹൃദയം നിറഞ്ഞ ആശംസകള്‍..
thanks rajesh
my present
കയ്യും കാലും ബന്ധിക്കപ്പെട്ട് അവൾ കലത്തിലും കാലത്തിലും ജീവിതത്തെ ചേർത്ത് വായിപ്പിക്കയാണ്.
Post a Comment