വര : ആമിയ
ആകയാല്‍ ,
നാം പിന്നെയും
ഈ ഒറ്റയില തണലില്‍
കാലത്തിന്റെ പരദൂഷണങ്ങളില്‍ നിന്നും
കാഞ്ഞിരത്തിന്റെ അടിയറവുകളില്‍ നിന്നും
മോചനം തേടി ........!
നീ പറഞ്ഞു :
തിറയാട്ടവും കുഴലൂത്തും കഴിഞ്ഞു
കൈനോട്ടക്കാരിയുടെ പ്രവചനങ്ങളെ ഭേദിക്കുന്ന
തത്തയുടെ വ്യസനങളില്‍ നിന്നും
നിര്‍വ്വേട്ത്തിന്റെ പുഴ കടന്നു
തെക്കേ മുറിയുടെ ഈ ഒറ്റയില തണലില്‍ .....!
നീ പറഞ്ഞു ,
കാറ്റും കോളും കോമാളിയും
കര്‍ക്കടകത്തിന്റെ വേവലാതികളും
കടത്തിണ്ണയിലെ വേനലും മറന്നു
വാക്ക് പിഴിഞ്ഞ്
നോക്കു മടക്കി
ഉറിയുടച്ചു കിനാവുരുക്കി
കുളമ്പടിയില്‍ കോര്‍ത്ത
നിദ്രയും വെടിഞ്ഞു
ഈ ഒറ്റയില തണലില്‍ .....!
നീ പറഞ്ഞു
തോടും തൊടിയും
തൊട്ടാവാടിയും
തട്ടിന്‍പുറത്തെ മയില്പീലികുഞ്ഞും
തളര്‍വാത ശയ്യയില്‍
പുലരുന്ന മുത്ചശ്ശിയമ്മയും
പാക്കലാം പാക്കലാം
പാടിപ്പറക്കുന്ന പോക്കരുകുട്ടിയും ..!
നീ പറഞ്ഞു
കിളച്ച നിലവും
കുളിച്ച കുളവും
കുടിയാന്റെ പാട്ടയില്‍
പൊരിയുന്ന സൂര്യനും
തെവിടിപ്പാട്ടിന്റെ നെഞ്ചില്‍
അണയുന്ന സന്ധ്യയും
കലന്ടരിന്‍ കള്ളിയില്‍
പുകയുന്ന ഭ്രൂണവും
മറന്ന് ,
പരസ്പരം നനഞ്ഞു
പരസ്പരം ഉണക്കി
നേരായ നേരല്ലാം
കൂവളത്തില്‍ പൊതിഞ്ഞു
ഈ ഒറ്റയില തണലില്‍ .....
ഈ തിരസ്കൃത ശയ്യയില്‍ .....!
-അസൈനാര്‍ -
4 comments:
ഹലൊ,
കൊള്ളാല്ലോ..
ഈ കവിതകള്‍ കണ്ടിരുന്നില്ലാ..!
:)
thanks
പ്രിയ സുഹൃത്തേ...
പ്രവാസ കവിതകളിലൂടെയാണ് ഇവിടെയെത്തിയത് ...
വളരെ നല്ല വരികളും ചിന്തകളും .. അഭിവാദ്യങ്ങള്‍...
ഒത്തിരി ഇഷ്ടമായ് എഴുത്തുകൾ എല്ലാം വായിച്ചു.. വിശദമായ് ഇനിയും കാണാം, ലീവ് കഴിഞ്ഞു വന്നിട്ട് ആശംസകൾ
Post a Comment